Connect with us

Celebrity

കോളേജ് വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ പെരുമാറ്റത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി

എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു. അപര്‍ണ പറഞ്ഞു.

Published

on

കൊച്ചി; എറണാകുളം ലോ കോളജിലുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് താരം പറഞ്ഞു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു. അപര്‍ണ പറഞ്ഞു.

എറണാകുളം ലോ കോളജില്‍ യൂണിയന്‍ പരിപാടിക്ക് എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അപര്‍ണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്‌റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. താരം അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി അമ്മയുമായി തര്‍ക്കം; നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍

അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഒഡിഷ നടിയും ഗായികയുമായ രുചിസ്മിത ഗാരുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതതേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുനടന്നിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആലുപറാത്ത’ ഉണ്ടാക്കാന്‍ അമ്മയോട് നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 മണിക്ക് തയ്യാറാക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണ് രുചിസ്മിത മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ ഇതിനു മുമ്പും ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് മാതാവ് ആരോപിച്ചു. സംഗീത ആല്‍ബങ്ങളിലൂടെ തുടക്കം കുറിച്ച രുചിസ്മിത നിരവധി സിനിമകളിലും അഭിനയിച്ചു.

Continue Reading

Celebrity

ഇന്നസെന്റിന്റെ മരണകാരണം കാന്‍സറല്ല; രോഗത്തെ ചിരിച്ചുനേരിടുകയും, ഏറെ പേര്‍ക്ക് ആത്മവിശ്വാസവും നല്‍കി

ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്

Published

on

ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. പലരുടെയും ധാരണ കാന്‍സര്‍ വീണ്ടും ഇന്നസെന്റിനെ വേട്ടയാടിയിരുന്നു എന്നാണ്. ഒരു ചെറുപുഞ്ചിരിയോടെ ഇന്നസെന്റ് പറയുന്നുണ്ടാകും പേടിക്കണ്ട, എന്റെ കാന്‍സര്‍ മാറിയതാണെന്ന്.

സെലിബ്രിട്ടി തലത്തിലുള്ള ഇന്നസെന്റിനെ പോലൊരാള്‍ തന്റെ രോഗബാധ തുറന്ന് പറഞ്ഞത് സമൂഹത്തിന് മാതൃകയും മാനസികമായി തളര്‍ന്നിരുന്നവര്‍ക്ക് ആശ്വാസവുമായി. കാന്‍സര്‍ മാറില്ലെന്നൊരു ബോധ്യത്തെ ഇന്നസെന്റ് ചിരിയോടെ നേരിടുകയും ഏറെപ്പേര്‍ക്ക് ആത്മ വിശ്വാസവും നല്‍കി.

പലരും ചികിത്സക്കായി വിദേശത്തു പോകുമ്പോള്‍ ഇന്നച്ചന്‍ നാട്ടില്‍ തുടരുകയായിരുന്നു. ഇതിലൂടെ നമ്മുടെ നാട്ടില്‍ ചികിത്സാഫലമുണ്ടെന്നൊരു സന്ദേശം ഇതിലൂടെ കാണിച്ചു തന്നു അദ്ദേഹം.

Continue Reading

Celebrity

ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി: സാദിഖലി ശിഹാബ് തങ്ങൾ

Published

on

മുൻ എം.പിയും നടനുമായ ഇന്നസെന്റിന്റെ വിയോഗത്തിലൂടെ ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർത്ഥമാക്കിയ വ്യക്തിത്വമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലും കലാകാരൻ എന്ന നിലയിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. അർബുദ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച അദ്ദേഹത്തിന്റെ ജീവിതം രോഗബാധിതർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളെ ചെറു ചിരിയോടെ നേരിടാനുള്ള ആത്മധൈര്യം അദ്ദേഹം പകർന്നു. ഇച്ഛാശക്തിയോടെ പ്രതിസന്ധികളെ നേരിട്ടു. പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. – സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

Trending