Judge holding gavel in courtroom

kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടി

By web desk 1

July 22, 2021

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷല്‍ ജഡ്ജ് ഹണി എം വര്‍ഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.

ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷല്‍ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 11 പ്രതികളുള്ള കേസില്‍ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.