Connect with us

kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും സ്വര്‍ണവില എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസത്തിനിടെ 560 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പവന്‍ വില 36,200 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു.

Published

on

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.

Continue Reading

kerala

പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

Published

on

കോട്ടയം: പാലാ തെക്കേക്കരയില്‍ നടന്ന കത്തിക്കുത്തില്‍ 29കാരനായ വിപിന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കളര്‍കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍ ആണ്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending