കൊച്ചി: നടിയെ അക്രമിച്ച കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റുസാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ദിലീപിനെതിരായ പ്രോസിക്യൂഷന്‍ വാദം. കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അഡ്വ വി എന്‍ അനില്‍കുമാറാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ജനുവരി 11ന് വീണ്ടും വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം.