പിറവം: എറണാകുളം പിറവത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പിറവം നിയോജകമണ്ഡലം കമ്മിറ്റിയ്ക്കിടെയാണ് ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചത്.
നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാനേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അക്രമിച്ചത്. ഉദയംപേരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ നേതൃത്വം ഒത്തുകളിച്ചതായി ആരോപിച്ചാണ് ഒരുവിഭാഗം രംഗത്തെത്തിയത്.