കൊച്ചി: നടി ജുഹി രുസ്താഗിയുടെ (ഉപ്പും മുളകും ഫെയിം) അമ്മ വാഹനാപകടത്തില്‍ മരിച്ചു. വാഴക്കാല വിവി ഗാര്‍ഡനില്‍ താമസിക്കുന്ന കുരീക്കാട് ആളൂര്‍പറമ്പില്‍ പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎലിന് മുന്നിലായിരുന്നു അപകടം. മകന്റെ സ്‌കൂട്ടറിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ ഭാഗ്യലക്ഷ്മിയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ മകന്‍ ചിരാഗ് രുസ്താഗിക്ക് കാര്യമായ പരിക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആസ്പത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ (ഞായര്‍) എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.