ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജനപ്രിയ ഹിന്ദി സീരിയല്‍ വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്. സീരിയലിന്റെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സീരിയലിന്റെ സെറ്റിലേക്ക് ആര്‍ട്ടിസ്റ്റുകളെ ബസിലാണ് പതിവായി കൂട്ടിക്കൊണ്ടുവരുന്നത്. ഒരു ദിവസം ബസ് വൈകുമെന്ന് പറഞ്ഞ് നടിയെ തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടു വന്ന് സറ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് സാക്ഷികളെയാണ് വിസ്തരിച്ചത്. ഐ.പി.സി 376, 506 (11) വകുപ്പുകള്‍ പ്രകാരമാണ് മുകേഷ് മിശ്ര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.