ചെന്നൈ: മലയാളിയും ബിഗ്‌ബോസ് താരവുമായ ഓവിയ ഹെലന്‍ ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ കമല്‍ഹാസനെതിരെ പരാതി. നടിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നാണ് കമലിനെതിരായ ആരോപണം. കമലിനു പുറമെ ബിഗ്‌ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും പരാതിയുണ്ട്.

oviya-helen_135788813615
അടുത്തിടെ ഓവിയയെ ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ടിആര്‍പി റേറ്റിങ് കൂട്ടുന്നതിന് ബിഗ്‌ബോസിലെ നിയമങ്ങളും ചട്ടങ്ങളും മത്സരാര്‍ത്ഥികളെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. ഷോയിലെ നിബന്ധനകള്‍ ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഭിഭാഷകന്‍ എസ്.എസ് ബാലാജി പറയുന്നത്.
ഷോയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഷോ ഹൗസിലെ നീന്തല്‍ കുളത്തില്‍ ചാടിയാണ് ഓവിയ ആത്മഹത്യക്കു ശ്രമിച്ചത്.
പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെയാണ് ഓവിയ അഭിനയരംഗത്ത് സജീവമായത്. മലയാളത്തില്‍ അഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ സിനിമകളില്‍ ലഭിക്കാത്ത സ്വീകാര്യത ബിഗ്‌ബോസ് പരിപാടിയിലൂടെ താരം സ്വന്തമാക്കിയിരുന്നു.