ന്യൂഡൽഹി: പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കൂടുതൽ സമയം അനുവദിച്ചു. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്.ഇന്നലെ അർദ്ധരാത്രിയോടെ ഇവ തമ്മിൽ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് തീരുമാനിച്ചത്.