ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജി.എസ്.ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തിയതികളിലാണ് കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്.