മോസ്‌കോ: ലയണല്‍ മെസ്സിക്ക് പിന്നാലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ലോകകപ്പ് സ്വപ്‌നം ബാക്കിയാക്കി പ്രി ക്വാര്‍ട്ടറില്‍ ഉറുഗ്വന്‍ വിജയഗാഥ. എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വെ പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി. പെപ്പെയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍.

റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ പരാജയമറിയാത്ത ഉറുഗ്വെയുടെ നാലാം വിജയമാണിത്. ഏഴ്, 22 മിനിറ്റുകളിലായിരുന്നു കവാനിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. ക്രിസ്റ്റിയാനോയെ സമര്‍ഥമായി പ്രതിരോധിച്ച ഉറുഗ്വെന്‍ പ്രതിരോധനിര പോര്‍ച്ചുഗല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. പെപ്പെ ഗോള്‍ നേടിയപ്പോള്‍ മാത്രമാണ് ഉറുഗ്വെന്‍ പ്രതിരോധം അല്‍പമെങ്കിലും പാളിയത്.