Culture
മായാവതിയില്ലെങ്കില് മമത; പശ്ചിമബംഗാളില് പുതിയ തന്ത്രവുമായി രാഹുല് ഗാന്ധി

ന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില് പശ്ചിമബംഗാളില് കോണ്ഗ്രസ് – തൃണമൂല് സഖ്യ സാധ്യതകള് സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര് രഞ്ജന് ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള് പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. ആദിര് രഞ്ജന് ചൗധരിയെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കമ്മിറ്റി തലവനായും നിയോഗിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനത്തിന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി അനുമതി നല്കിയതായി എ.ഐ.സി.സി വാര്ത്താക്കുറിപ്പില് അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്കണ്ടാണ് കോണ്ഗ്രസിന്റെ പുതിയനീക്കം. രണ്ട് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടി പഴയ പ്രതാപ കാലം തിരിച്ചുപിടിക്കുകയാണ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിക്ക് മുമ്പിലുള്ള പ്രധാന ദൗത്യം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും മഹാസഖ്യങ്ങള് രൂപീകരിക്കാനും കോണ്ഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞതാണ്. എന്നാല് ബിഎസ്പി അധ്യക്ഷ മായാവതിയെ പോലുള്ള ചില നേതാക്കള് ഉടക്കിട്ട് രംഗത്തുണ്ട്.
ഇതിനിടെയാണ് ബംഗാളില് മമതാ ബാനര്ജിയുമായുള്ള സഖ്യത്തിന് വാതില് തുറന്നുള്ള രാഹുലിന്റെ പുതിയ നീക്കം. ഉത്തര് പ്രദേശ് കഴിഞ്ഞാല് കൂടുതല് പാര്ലമെന്റെ മെമ്പര്മാര് ഉള്ള സംസ്ഥാനങ്ങളില് ഒന്നാണ് പശ്ചിമ ബംഗാള്. സംഖ്യ നീക്കങ്ങളിലൂടെ സംസ്ഥാനത്ത് നിന്നും കഴിയുന്നയത്ര കോണ്ഗ്രസ് അംഗങ്ങളെ പാര്ലമെന്റില് എത്തിക്കുകയാണ് രാഹുല് ലക്ഷ്യം വെക്കുന്നത്
പശ്ചിമ ബംഗാള് കോണ്ഗ്രസില് തൃണമൂല് കോണ്ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്ക്കുന്ന പ്രധാന നേതാവായിരുന്നു പി.സി.സി അധ്യക്ഷനായ ആദിര് രഞ്ജന് ചൗധരി. മുഖ്യമന്ത്രി മമതാ ബാനര്ജിയുമായി ചൗധരിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്ഗ്രസ് – തൃണമൂല് സഖ്യ സാധ്യതകള്ക്ക് മങ്ങലേല്പ്പിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്ട്ടുകള് പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി.സി അധ്യക്ഷ പദവിയില് അഴിച്ചു പണി നടത്തി കോണ്ഗ്രസിന്റെ ചുവടുവെപ്പെന്ന് റിപ്പോര്ട്ടുകള് പറയുന്നു. തൃണമൂല് കോണ്ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്ഗ്രസില് അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. സി.പി.എമ്മുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടാണ് ആദിര് രഞ്ജന് ചൗധരി സ്വീകരിച്ചിരുന്നത്. അഹു ഹസീം ഖാന് ചൗധരിയുടേയും മൗസം നൂറിന്റെയും നേതൃത്വത്തിലുള്ള മറുപക്ഷം തൃണമൂല് കോണ്ഗ്രസുമായി സഹകരിക്കണമെന്ന നിലപാടാണ് പ്രകടിപ്പിച്ചിരുന്നത്.
പശ്ചിമ ബംഗാളില് ഇടതുപക്ഷത്തിന്റെ സ്വാധീനം തീരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില് ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന കോണ്ഗ്രസിന് ഇടതുപക്ഷവുമായുള്ള സഖ്യം വലിയ ഗുണം ചെയ്യില്ലെന്ന് രാഹുലിന്റെ കണക്കുകൂട്ടല്. പകരം മമതാ ബാനര്ജിയുമായുള്ള സഖ്യമായിരിക്കും ഗുണം ചെയ്യുകയെന്നും കരുതുന്നു. ഈ സാഹചര്യം കണക്കിലെടുത്താനാണ് നേതാക്കളുടെ സ്ഥാനചലനം സംഭവിക്കുന്നത്. ചൗധരിക്ക് പകരം വന്ന സോമേന്ദ്രനാഥ് മിത്ര തൃണമൂലുമായി സമവായത്തിന്റെ പാത സ്വീകരിക്കുന്നയാളാണ്.
ദേശീയ തലത്തില് ബി.ജെ.പിക്കെതിരായ ബദലിന് ശ്രമിക്കുന്ന നേതാവാണ് മമതാ ബാനര്ജി. രാഹുല് ഗാന്ധിയും ഇതേ ലക്ഷ്യവുമായി നീങ്ങുന്ന വ്യക്തിയാണ്. എന്നാല് ഇരുവര്ക്കും സഹകരിച്ച് നീങ്ങിയാല് മികച്ച പ്രകടനം കാഴ്ചവയ്ക്കാന് സാധിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇതിനുള്ള വഴി ഒരുക്കുകയാണ് രാഹുല് ഗാന്ധി ചെയ്തിരിക്കുന്നത്.
Film
മാല പാര്വതിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്വതിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില് കൊച്ചി സൈബര് പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങള് പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില് ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള് നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില് ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര് മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള് വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന് പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില് ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില് അപലപിച്ച് രാഹുല് ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala23 hours ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില് അപകടം; മൂന്ന് അതിഥി തൊഴിലാളികള് മരിച്ചു
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു