kerala
ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം
രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ അല്ലെങ്കില്‍ ആര്.ടി.പി. സി. ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക.
ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും.
രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ അല്ലെങ്കില്‍ ആര്.ടി.പി. സി. ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക. അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്ക്കും കൊടുക്കുന്നതിന് ദേവസ്വംബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
പമ്പയില്‍ സ്നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത കെട്ടിടങ്ങളില്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം.കോവിഡ്മുക്തരില്‍ അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദര്‍ശനത്തിന് വരാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ദേവസ്വം ബോര്‍ഡ് ചെയര്മാന് എന്‍. വാസു, റെയില്‍വേ – ബി.എസ്.എന്‍.എല്‍ അധികൃതര്‍, ബന്ധപ്പെട്ട മുന്‍സിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിര്‍വ്വാഹക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര് 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര് 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala9 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

