കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമയില്‍ ഉള്ളവരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രമുഖനടനുള്‍പ്പെടെ അഞ്ചു പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം.

നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുനിന്നുള്ളവരാണെങ്കില്‍ അവരെ കണ്ടുപിടിച്ച് ശിക്ഷിക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മലയാളസിനിമാ മേഖലയില്‍ വനിതാകൂട്ടായ്മ ഉണ്ടായത് നല്ലതാണ്. താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അമ്മയെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.