Connect with us

Culture

8000 രൂപ കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

Published

on

എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 8000 രൂപയാണ് വില്ലേജ് ഓഫീസര്‍ കൈക്കുലി വാങ്ങിയത്.

കൈവശ ഭൂമിയ്ക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജൂണില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിനു മുന്നില്‍ ജോയിയാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

മാസത്തില്‍ ഒരു തവണ വില്ലേജ് ഓഫീസില്‍ പരിശോധന നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.വിജിലന്‍സിന്റെ നിര്‍ദേശം പുറത്തുവന്ന് ഒരു മാസം പൂര്‍ത്തിയാവുന്നതിനു മുന്‍പാണ് വീണ്ടും വില്ലേജുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

റവന്യു വകുപ്പ് ഓഫീസുകളില്‍ അഴിമതി വര്‍ധിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും ഇത് എല്ലാ മാസവും പരിശോധന എന്ന നിലയിലേക്ക് കൊണ്ടുവരണമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending