തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് എംപി അടൂര്‍ പ്രകാശ്. വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്. അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമാായാണ് അടൂര്‍ പ്്രകാശ് രംഗത്തെത്തിയത്.