News
അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യം; സേനാ പിന്മാറ്റത്തില് വീഴ്ച പറ്റിയിട്ടില്ല
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡന്. അപകടകരമെന്നാണ് അഫ്ഗാന് രക്ഷാദൗത്യത്തെ ബൈഡന് വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ അമേരിക്കന്‍ പൗരന്മാരെ സഹായിച്ച മുഴുവന്‍ അഫ്ഗാന്‍കാരെയും രക്ഷപ്പെടുത്തുമെന്നും ബൈഡന് അറിയിച്ചു. ഇവരെയെല്ലാം അമേരിക്കയിലെത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. സേന പിന്മാറ്റത്തില് യുഎസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി.
kerala
പൊട്ടിത്തെറിച്ച് സി.പി.ഐ; തോല്‍പ്പിച്ചത് പിണറായി
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് സി.പി.ഐ. ഇല്ലെന്ന് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി. സി.പി.എമ്മിനെതിരെ ആയുധമെടുത്ത് സി.പി.ഐ രംഗത്തെത്തിയത് മുന്നണിയെ കലുഷിതമാക്കും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും ഫുള്‍ മാര്‍ക്ക് നല്കിയപ്പോള് അതിനു വിരുദ്ധമായ നിരീക്ഷണമാണ് സി.പി.ഐ നേത്യയോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രിയെ അതിരൂക്ഷമായാണ് സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നെന്നും തോല്‍വിക്ക് കാരണം പിണറായിയുടെ നടപടികളാണെന്നും സി.പി.ഐ പറയുന്നു. തീരുമാനങ്ങളെ ല്ലാം മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊള്ളുന്നു. മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമാകാന്‍ ശ്രമിക്കുന്നു. മുന്നണിയില്‍ ആലോചിച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്‍.ഡി.എഫില്‍ കൂട്ടായ ചര്‍ച്ച ഒരുഘട്ടത്തിലും നടന്നിട്ടില്ലെന്നും സി.പി.ഐ തുറന്നടിച്ചു. മുന്നണിയിലെ രണ്ടാംകക്ഷിയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെ തുടരുന്നത് എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ്. സമ്പൂര്‍ണ തോല്‍വിയിലും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞതിനു പിന്നാലെയാണ് സി.പി.ഐ നേതാക്കള്‍ പൊട്ടിത്തെറിച്ചത്.
അതേസമയം രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിനിടെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിന്റെ പരോക്ഷ വിമര്‍ശനവും സി.പി.എം കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറക്കുന്നത്. വര്‍ഷങ്ങളായി ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളെ ത മ്മിലടിപ്പിച്ചും പ്രീണിപ്പിച്ചും നടത്തിയിരുന്ന അഭ്യാസങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെന്നാണ് ഐസക്ക് തുറന്നെഴുതിയത്. വോട്ട് തട്ടുന്നതിന് വേണ്ടി മാത്രമാണ് ഫലസ്തീന് ഐക്യദാര്‍ഢ്യവും അയ്യപ്പ സംഗമവും നടത്തിയതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഐസക്ക്. ‘കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഫലസ്തീന് ഐക്യദാര് ഢ്യ കാമ്പയിന് ഏറ്റവും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് എന്തു കൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുന്നത്, അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ’ എന്ന് പരിശോധിക്കണമെന്നാ ണ് ഐസക്കിന്റെ പക്ഷം.
ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ വാളോങ്ങും. പി.എം ശ്രീ അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും സജീവമാക്കുമെന്നാണ് സൂചന. കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണിക്കുള്ളിലെ കലാപം കൂടി താങ്ങാനുള്ള ശേഷി സി.പി.എമ്മിനുണ്ടാകില്ല.
Film
ഹോളിവുഡ് സംവിധായകന് റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന് അറസ്റ്റില്‍
പ്രശസ്ത ഹോളിവുഡ് സംവിധായകന് റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രശസ്ത ഹോളിവുഡ് സംവിധായകന് റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന് നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.
ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.
എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.
‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള് ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്കോമില്‍ ‘മീറ്റ്ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.
1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.
india
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala16 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala14 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india9 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala14 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india11 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
