Connect with us

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്

ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് 11432 വോട്ടിന് വിജയിച്ചു

Published

on

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ജന്മനാടായ പോത്തുകല്ലില്‍ പോലും ഭൂരിപക്ഷം നേടാനായില്ല,. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയടക്കമുള്ളവരുടെ കമന്റ്.
ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചതെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 19,000ത്തിലേറെ വോട്ട് നേടിയാണ് അന്‍വര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading

kerala

കൈപിടിച്ച് നിലമ്പൂര്‍; ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം

11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം. 11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയും ലീഡ് നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. നിലമ്പൂര്‍ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഷൗക്കത്ത് മുന്നേറ്റം നടത്തി.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

Continue Reading

kerala

നിലമ്പൂരില്‍ ജോയ്ഫുള്‍ ആര്യാടന്‍; യുഡിഎഫ് 11,000 ലീഡ് പിന്നിട്ടു

ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് വലിയ ലീഡ്. യുഡിഎഫ് 11,000 ലീഡ് പിന്നിട്ടു. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതിശക്തമായ ഭരണ വിരുദ്ധ വികാരം അലയടിച്ചുവെന്ന് സണ്ണി ജോസഫ്. കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആയിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

Continue Reading

Trending