kerala
കോഴിക്കോട് 21കാരനെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേര് പിടിയില്‍
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്.

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര് പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടില്‍ നിന്നാണ് ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയത്. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്കുന്ന വിവരം.
സഹോദരന് അജ്മല്‍ റോഷന് വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ തട്ടിക്കൊണ്ട് പോകാന്‍ എത്തുന്നതിനു മുമ്പും പ്രതികളുമായി ബന്ധപ്പെട്ടവര്‍ പരപാറയിലെ വീട്ടില്‍ എത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ഇവര്‍ ഇവിടെ എത്തിയ ഇഇഠഢ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
kerala
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .
kerala
ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് മാതാവെന്ന് മൊഴി
റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതി റൂറല്‍ എസ്.പിക്ക്മൊഴി നല്കി. റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന് ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. നേരത്തെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
kerala
അഹമ്മദാബാദ് വിമാന അപകടം; രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല
ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സഹോദരന് രതീഷ് ഡിഎന്‍എ ഫലത്തിനായി അഹമ്മദാബാദില്‍ തുടരുകയാണ്.
അതേസമയം, ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകള്‍ തുടരും.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf19 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
crime3 days ago
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്