ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം ഗുജറാത്തിലെ ബരേജ ഗ്രാമത്തില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാന്‍ ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.

പതിവ് പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണം എന്തെന്ന് വ്യക്തമല്ല. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ ഹെഡ്ക്വാട്ടേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.