പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. വാളയാര്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പെട്ടന്ന് നടപടിയെടുക്കാന്‍ കഴിയില്ല. അത് നിയമപരമായി മാത്രമേ ചെയ്യാനാവൂ എന്നും എ.കെ ബാലന്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസിലെ പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ട വിധി വന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പെണ്‍കുട്ടികളുടെ കുടുംബം സ്വന്തം വീടിന് മുന്നില്‍ നിരാഹാരസത്യഗ്രം ആരംഭിച്ചിരിക്കുകയാണ്.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ തെരുവില്‍ കിടന്നു മരിക്കും. ആരോപണവിധേയരായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി വ്യാജവാഗ്ദാനം നല്‍കി തങ്ങളെ ചതിച്ചെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു.