കൊല്ലം: സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെയും പ്രതികള്‍കളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. തന്നെ എത്ര സ്വാധീനിച്ചാലും അധിക്ഷേപിച്ചാലും മന്ത്രിക്കെതിരായ പരാതിയില്‍നിന്ന് പിന്മാറില്ല. മൊഴിയെടുക്കാന്‍ വിളിച്ചെന്ന പൊലീസിന്റെ നിലപാട് തെറ്റാണ്. മൊഴിയെടുക്കാനാണ് വന്നത് എന്ന് ആരും പറഞ്ഞില്ല. പ്രതിക്കൊപ്പംനിന്ന് പൊലീസ് തന്നെ ആക്ഷേപിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു.

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്.