തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ട്കാവ് സ്വദേശി വിജയകുമാര്‍ (56) ആണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

കൊവിഡ് പശ്ചാത്തലത്തിലേര്‍പ്പെടുത്തിയ ലോക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം കട തുറക്കാന്‍ കഴിഞ്ഞിരുന്നിരുന്നില്ലെന്നും ഇതേ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. വിജയകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബവും സ്ഥിരീകരിച്ചു.