മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തിനു പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി ഇടുക്കി ജില്ല സെക്രട്ടേറിയേറ്റ് അംഗത്തിന്റെ ഫോണ്‍ സംഭാഷണം. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും യൂണിയന്‍ നേതാവിന്റെ ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണമാണ് പുറത്തായത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണ് ഇതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും നേതാവിന്റെ തരം താഴ്ത്താന്‍ യോഗം തീരുമാനവുമെടുത്തതായാണ് സൂചന. പാര്‍ട്ടിയിലെ ചിലര്‍ തന്നെയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നിലെന്നാണ് ആരോപണം.