Connect with us

Culture

വില്ലേജ് ഓഫീസുകളില്‍ അക്ഷയ ജീവനക്കാര്‍; സൗജന്യ സേവനങ്ങള്‍ക്ക് ഇനി കീശ ചോരും

Published

on

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. ജനത്തിന്റെ കീശ ചോര്‍ത്തുമെന്ന് ആശങ്ക. ജനസൗഹൃദമാക്കാനെന്ന പേരിലാണ് അക്ഷയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്. സമാന്തര ഭരണത്തോടെ അധിക മേല്‍നോട്ട ചുമതലയും ജീവനക്കാരെ വെട്ടിക്കുറക്കലും ആരോപിച്ച് എല്‍.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകള്‍ തന്നെ രംഗത്തുവന്നത് സര്‍ക്കാറിനെ വെട്ടിലാക്കി. വില്ലേജ് ഓഫീസുകളില്‍ നിലവിലുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ ഒന്ന് അപ്‌ഗ്രേഡ് ചെയ്ത് ക്ലര്‍ക്ക് തസ്തികയാക്കുകയും ഫ്രണ്ട് ഓഫീസ് ആരംഭിക്കുകയും ചെയ്യണമെന്ന സംഘടനകളുടെ ആവശ്യം അധികൃതരുടെ പരിഗണനയിലാണ്. ഇതിനെ അട്ടിമറിക്കുന്ന നടപടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും സംഘടനകള്‍ ആരോപിക്കുന്നു. അതേസമയം, ഇതുവരെ ജനത്തിന് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതോടെ സര്‍വ്വീസ് ചാര്‍ജ്ജ് ആയി പണം നല്‍കേണ്ട സ്ഥിതിയിലേക്കെത്തുമെന്നാണ് പ്രധാന പരാതി. ഇത്തരം നിയമനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നടപടിയില്‍ നിന്നും ജില്ലാ ഭരണകൂടം പിന്‍മാറണമെന്നും റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയായ സി.പി.ഐ അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) പരസ്യമായ നിലപാടെടുത്തിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണ്ണ സജ്ജമാകുന്നതുവരെ നിലവിലുള്ള രീതി തുടരണമെന്നാണ് ഇവരുടെ നിലപാട്.
ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും ആവശ്യമായ ജീവനക്കാരെ നിയോഗിക്കുകയും വില്ലേജ് ഓഫീസ് റിക്കാര്‍ഡുകള്‍ നവീകരിക്കുകയും ചെയ്യേണ്ടതിന് പകരമാണ് പുതിയ പരിഷ്‌കാരം. സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ ഓഫീസുകളില കുടിയിരുത്തുന്നതോടെ അഴിമതിക്ക് ഇവരെ മറയാക്കുമെന്ന് നേരത്തെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു.
വില്ലേജ് ഓഫീസുകളിലെ പ്രധാനപ്പെട്ട റിക്കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ചില അക്ഷയ കേന്ദ്രങ്ങള്‍ അന്യായമായ ഫീസ് ഈടാക്കുകയം കൃത്യമായ സേവനം നല്‍കാതിരിക്കുകയും ചെയ്യുന്നതായി നിരവധി പരാതികളുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒട്ടേറെ ജോലികളുണ്ട്. പലരും കൃത്യമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് ജന വിശ്വാസം ആര്‍ജ്ജിച്ചവരുമാണ്.
അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന വില്ലേജ് ഓഫീസുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ രേഖകള്‍ ലഭ്യമാകുമെന്നും എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ വഴി ബന്ധിപ്പിക്കണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും എല്‍.ഡി.എഫ് വന്നതോടെ എല്ലാം മെല്ലെപ്പോക്കിലേക്ക് വീഴുകയായിരുന്നു. അതിന്റെ പ്രശ്‌നങ്ങള്‍ അധിക ഉദ്യോഗസ്ഥരില്ലാതെ പരിഹരിക്കാനാണ് തിടുക്കപ്പെട്ട അക്ഷയ പിന്‍വാതില്‍ കളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending