kerala
ആലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി
മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്
ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കി വിടുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു.
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്തു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാലു ദിവസം മുമ്പാണ് ബിന്ദു വിദേശത്തു നിന്നും നാട്ടിലെത്തിയത്.
kerala
പാലക്കാട് തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്
നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.
kerala
ദേശീയപാതയില്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാബു ഓടിച്ചിരുന്ന എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്ക്; ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല; കെ.സി വേണുഗോപാല്‍
ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.
സംസ്ഥാനത്തെ തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി വേണുഗോപാല്‍. ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാനതകള്‍ ഇല്ലാത്ത വിജയം യുഡിഎഫിന് ലഭിച്ചു. പോളിങ് ദിവസം വരെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. ഭരണത്തിന്റെ പ്രയാസങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നില്‍ക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചു നേടിയ വിജയമാണ് യുഡിഎഫ് നേടിയത്. വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും അഘോരാത്രം പ്രവര്‍ത്തിച്ചു. ജനങ്ങളാണ് യുഡിഎഫിന്റെ ക്യാപ്റ്റന്‍, വ്യക്തിപരമായി ആരുടെയും വിജയമല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്.
കേന്ദ്രവുമായി കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടില്‍ അണികള്‍ക്ക് വരെ ആശങ്കയുണ്ട്. മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കുന്നതിന് മുന്‍പേ നടപ്പിലാക്കുകയാണ്. തൃശ്ശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം മുഖ്യമന്ത്രി. പി എം ശ്രീ, ദേശീയ പാത, ലേബര്‍ കോഡ് എന്നിവയില്‍ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവര്‍ത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിച്ചു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കള്‍ക്ക് ആവാമെങ്കില്‍ അണികള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന ചിന്തവന്നു. നിലപാടിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരുമായി സറണ്ടര്‍ സമീപനം ആയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങള്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച. കേരളം ബിജെപിയിലേക്ക് എന്ന മായ പ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ മനസ്സില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. അത് പേരുമാറ്റി അടിച്ചുമാറ്റാന്‍ കഴിയില്ല. കൊടുക്കേണ്ട പണം മുഴുവന്‍ കൊടുത്തു തീര്‍ക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.
ഒപ്പം നിന്നില്ലെങ്കില്‍ അക്രമമാണ് സിപിഎം സമാപനം. പെന്‍ഷന്റെ പേരില്‍ വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയാണ്. സംസാര ശൈലി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എം.എം മണി ഒറ്റയ്ക്ക് പറഞ്ഞതല്ല. അറിഞ്ഞോ അറിയാതെയോ മണിയുടെ വായില്‍ നിന്നും വന്നതാണ്. കേരള ജനങ്ങളെ ഇതുപോലെ അപമാനിച്ച സമയമുണ്ടായിട്ടില്ല. പോക്കറ്റില്‍ നിന്ന് കൊടുക്കുന്ന ഔദാര്യം പോലെ പറയുകയാണ്- കെ. സി വേണുഗോപാല്‍ പറഞ്ഞു.
-
kerala20 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
