Connect with us

News

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ജയിലില്‍ അടച്ചു

നവല്‍നിയെ ഹൗസ് അറസ്റ്റില്‍ വെച്ച കാലയളവ് കൂടി പരിഗണിച്ച് രണ്ട് വര്‍ഷവും എട്ട് മാസവുമായിരിക്കും അദ്ദേഹത്തിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരിക

Published

on

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ പരോള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് മൂന്ന് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കവെയാണ് പുടിന്‍ സര്‍ക്കാര്‍ നവല്‍നിയെ ജയിലില്‍ അടച്ചത്. നവല്‍നിയെ ഹൗസ് അറസ്റ്റില്‍ വെച്ച കാലയളവ് കൂടി പരിഗണിച്ച് രണ്ട് വര്‍ഷവും എട്ട് മാസവുമായിരിക്കും അദ്ദേഹത്തിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരിക.

നവല്‍നി വിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കോടതി പറഞ്ഞു. ബെര്‍ലിനില്‍ നിന്ന് മോസ്‌കോയിലേക്ക് തിരികെയെത്തിയ നവല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവരെ റഷ്യന്‍ സര്‍ക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു. -40 ഡിഗ്രി സെല്‍ഷ്യസ് ഉള്ള റഷ്യയിലെ പ്രദേശങ്ങളില്‍ പോലും ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ജനുവരി 17ന് നടന്ന അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെ നവല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ മോസ്‌കോയില്‍ മാത്രം 40,000ത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ജനങ്ങളെ പൊലീസ് അടിച്ചമര്‍ത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവല്‍നിയ്ക്ക് വിഷബാധയേറ്റത്. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്‍

സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പൊലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചതില്‍ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പൊലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരം കിട്ടുമ്പോള്‍ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ലെന്നും അദ്ദേഹം പറഞ്ഞു. .ഒരുതരത്തിലും ന്യായീകരണം അര്‍ഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിനും മടിയൊന്നുമില്ല. കൊടും ക്രിമിനലുകളായ ഈ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ദൈവത്തിന്റെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങള്‍ നടന്ന അനീതികള്‍ക്ക് കോടതിയില്‍ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയന്‍ കാണിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു.

ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അര്‍ഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിനും മടിയൊന്നുമില്ല.

സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ല. അധികാരം കിട്ടുമ്പോള്‍ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.

കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ദൈവത്തിന്റെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങള്‍ നടന്ന അനീതികള്‍ക്ക് കോടതിയില്‍ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയന്‍ കാണിക്കണം. സാധ്യമായ മുഴുവന്‍ നിയമനടപടികള്‍ക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവര്‍ത്തകരും കൂടെയുണ്ടാകും.

സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓര്‍ത്ത് ഈ കാപാലികര്‍ ജീവിതകാലം മുഴുവന്‍ കരയും. ആളെ കൊല്ലാന്‍ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാന്‍ മൂളി പോലീസുകാരോടും

‘നോ കോംപ്രമൈസ് ‘എന്നത് തന്നെയാണ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും നിലപാട്.

Continue Reading

kerala

ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും; വിമര്‍ശിച്ച് അലോഷ്യസ് സേവ്യര്‍

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മോഹന്‍ലാലിന്റെ 2025ല്‍ പുറത്തിറങ്ങിയ തുടരും സിനിമയിലെ കഥാപാത്രങ്ങളെ ഉപമിച്ചായിരുന്നു അലോഷ്യസ് സേവ്യറിന്റെ വിമര്‍ശനം.

‘ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും’- അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം തൃശൂര്‍ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയും പിന്നീട് മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

സംഭവത്തില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

News

‘ഗിഡിയോണിന്റെ രഥം’ ഗസ്സയിലെ സൈനിക ഓപ്പറേഷൻ പരാജയം

അബു ഉബൈദയുടെ വാക്കുകൾ ശരിവെച്ച് ഇസ്രായേലി റിപ്പോർട്ട്

Published

on

ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം മെയ് മാസം തൊട്ട് നടപ്പാക്കാൻ ശ്രമിച്ച പ്രത്യേക സൈനിക ഓപ്പറേഷൻ ‘ഗിദയോണിന്റെ രഥം’ പരാജയപ്പെട്ടുവെന്ന് ആഭ്യന്തര റിപ്പോർട്ട്. ഇസ്രായേലി സൈനിക നീക്കത്തിനെ പ്രതിരോധിക്കാൻ ഹമാസ് ദാവീദിന്റെ കല്ലുകൾ (DAVIDS STONES) എന്ന പേരിൽ ഗസ്സയിൽ നടത്തിയ പ്രതിരോധം വിജയിച്ചുവെന്ന് ഹമാസ് സൈനിക വിഭാഗം വക്താവായ അബു ഉബൈദ അവസാന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

ഗസ്സയിലെ ഇസ്രായേലി ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, വടക്കൻ ഗസ്സയിലെ ജനതയെ നിർബന്ധിച്ച് തെക്കോട്ട് മാറ്റി വടക്കൻ ഗസ്സ നിയന്ത്രിക്കുക, ഹമാസിന്റെ സൈനിക ശക്തി പൂർണമായും പരാജയപ്പെടുത്തുക, ഗസ്സയിലെ ഭക്ഷണ വിതരണം യുഎൻ ഏജൻസികളിൽ നിന്നും ഗസ്സ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൂർണമായും ഇസ്രായേലിന്റെ നേരിട്ടുള്ള ചൊൽപടിയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് ഓപ്പറേഷന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്.ഓപ്പറേഷന്റെ ആസൂത്രണത്തിൽ വന്ന പാളിച്ചകൾ മൂലം പരാജയം സംഭവിച്ചു എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

Continue Reading

Trending