പറ്റ്‌ന: ബിഹാറിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി മുഖ്യമന്ത്രി നിധീഷ്‌കുമാര്‍. 2018ന്റെ അവസാനത്തോട് കൂടി എല്ലാ വീടുകളിലും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്തെ 39,073 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയതായി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. അദ്ദേഹം വിഭാവനം ചെയ്ത സാഥ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്നത്. വൈദ്യുതി ക്ഷാമം രൂക്ഷമായി നേരിടുന്ന ബിഹാറില്‍ വൈദ്യുതീകരണം നടപ്പാക്കുകയെന്നത് സംസ്ഥാന സര്‍ക്കാറിന്റെ മുഖ്യ അജണ്ടയായിരുന്നു.