Connect with us

kerala

ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു

വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകതിന് കാരണമെന്ന് പൊലീസ് പറഞ്ഞു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

Published

on

ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കത്തിനെ തുടർന്ന് ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത് (48). അനുജൻ ഹൈക്കോടതി സെക്ഷൻ ഓഫിസറായ പ്രതി തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.  വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകതിന് കാരണമെന്ന് പൊലീസ് പറഞ്ഞു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്

kerala

‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ….’; പാട്ടു പാടി പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍

‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.

Published

on

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പാര്‍ലമെന്റ് കവാടത്തില്‍ പാട്ടു പാടി പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ ‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണ്ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം.

‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വര്‍ണ്ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

 

 

Continue Reading

kerala

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെ് കേസെടുത്ത് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Continue Reading

kerala

‘വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണം’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോര്‍ ഗദ്ദി ഛോഡോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്‍ത്തുന്നവര്‍ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്‍ അവരെ അധികാരത്തില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.

മനുസ്മൃതിയുടെയും ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭഗവത്, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെയും ആശയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തിയാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്‍ ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending