kerala
‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ….’; പാട്ടു പാടി പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍
‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പാര്‍ലമെന്റ് കവാടത്തില്‍ പാട്ടു പാടി പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ ‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണ്ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം.
‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വര്‍ണ്ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
kerala
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്.
കണ്ണൂര്‍: കണ്ണൂരില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെ് കേസെടുത്ത് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
kerala
‘വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണം’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോര്‍ ഗദ്ദി ഛോഡോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്‍ത്തുന്നവര്‍ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്‍ അവരെ അധികാരത്തില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.
മനുസ്മൃതിയുടെയും ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭഗവത്, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെയും ആശയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തിയാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്‍ ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി
പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
കാസർകോട്: കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
വിനോദയാത്രയ്ക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ‘സംസാരിച്ച് തീർക്കാം’ എന്ന പേരിൽ വിദ്യാർഥികളെ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചതായാണ് പരാതി. ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചതായി വിദ്യാർഥികൾ ആരോപിക്കുന്നു.
തൃക്കരിപ്പൂർ തങ്കയം സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india21 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india15 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india14 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം