Connect with us

News

അതിശൈത്യത്തില്‍ വിറച്ച് അമേരിക്ക; മരണം 65 കടന്നു, മരിച്ചവരില്‍ ഇന്ത്യക്കാരും

ശീതക്കൊടുങ്കാറ്റില്‍ ഉറഞ്ഞുപോയ അമേരിക്കയില്‍ മരണനിരക്ക് ഉയരുന്നു.

Published

on

ന്യൂയോര്‍ക്ക്: ശീതക്കൊടുങ്കാറ്റില്‍ ഉറഞ്ഞുപോയ അമേരിക്കയില്‍ മരണനിരക്ക് ഉയരുന്നു.മരണം അറുപത്തിയഞ്ച് കടന്നു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.

അതിശക്തമായ മഞ്ഞുവീഴ്ചക്കിടെ ന്യൂയോര്‍ക്കില്‍ കാറിനുള്ളില്‍ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഉച്ചയ്ക്കുശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയാണ് ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍ പെട്ടത്. മഞ്ഞില്‍ കുടുങ്ങിയ കാര്‍ മുന്നോട്ടു നീങ്ങിയില്ല. മഞ്ഞു കാറ്റ് അവസാനിച്ച ശേഷം വീട്ടില്‍ മടങ്ങാമെന്ന് കരുതിയ ടെയ്‌ലര്‍ 18 മണിക്കൂറോളം കാറില്‍ കുടുങ്ങി മരിക്കുകയായിരുന്നു. കുടുംബത്തിന് അവസമായി അയച്ച വീഡിയോയില്‍ പുറത്ത് കാറ്റടിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. അപകട വിവരം അറിഞ്ഞ ഉടന്‍ യുവതിക്കായി ഈര്‍ജിത തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് കണ്ടെത്താന്‍ സാധിച്ചത്. മഞ്ഞുവീഴ്ചയോടൊപ്പം അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന് സംശയമുണ്ട്. കാറിനുള്ളില്‍ അകപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കാറില്‍ ഉറഞ്ഞ് മരിച്ച നിലയില്‍ കൂടുതല്‍ മൃത ദേഹങ്ങള്‍ കണ്ടെത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അര നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ശീതക്കാറ്റിനെയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണം മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending