News
അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 72 ശതമാനവും ബൈഡനോടൊപ്പം; സര്‍വേഫലം പുറത്ത്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യന്‍ അമേരിക്കക്കാരെ ട്രംപിനോടൊപ്പം നില്ക്കാന് പ്രേരിപ്പിക്കുമെന്ന വാദങ്ങളാണ് ഇതോടെ ഇല്ലാതായത്
ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 72 ശതമാനവും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോയ് ബിഡനോടൊപ്പമെന്ന് സര്‍വേഫലം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യന്‍ അമേരിക്കക്കാരെ ട്രംപിനോടൊപ്പം നില്ക്കാന് പ്രേരിപ്പിക്കുമെന്ന വാദങ്ങളാണ് ഇതോടെ ഇല്ലാതായത്.
ന്യൂനപക്ഷങ്ങളോട് ട്രംപ് പുലര്‍ത്തിയ മനോഭാവമാണ് പ്രധാനമായും സര്‍വേയില്‍ ഉയര്‍ന്നുവന്നത്. കറുത്ത വര്‍ഗക്കാരോട് പൊലീസ് നടത്തിയ ക്രൂരതകളും അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ട്രംപിനെതിരെ നിലപാടെടുക്കാന്‍ കാരണമായി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ട്രംപിന്റെ നേതൃത്വത്തിന് സാധിച്ചില്ലെന്നും സര്‍വേഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതുപോലെ, അടുത്ത യുഎസ് പ്രസിഡണ്ടായി ആരു വേണമെന്ന് അറബ് ലോകത്ത് നടത്തിയ സര്‍വേയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് തന്നെയാണ് വലിയ മുന്‍തൂക്കം. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും ബൈഡന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം. അറബ് ന്യൂസ്യുഗോവ് അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍.
ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലാണ് അറബ് ന്യൂസ് സര്‍വേ നടത്തിയത്. ഒബാമ ഭരണകൂടം അധികാരത്തില്‍ ഇരുന്ന വേളയില്‍ നടപ്പാക്കിയ മധ്യേഷ്യന്‍ നയങ്ങളില്‍ 53 ശതമാനം പേരാണ് തൃപ്തി പ്രകടിപ്പിച്ചത്. ട്രംപിന്റെ പല തീരുമാനങ്ങളെയും കടുത്ത രീതിയിലാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചത്.
ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനത്തെ 89 ശതമാനം പേരാണ് എതിര്‍ത്തത്. അറബ്ഇസ്രയേല്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന് 44 ശതമാനം പേര് അഭിപ്രായപ്പെട്ടു.
kerala
ശബരിമല തിരക്ക്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു
കൊച്ചി: ശബരിമലയില്‍ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു
കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രദേശങ്ങളെ സെക്ടറുകളായി വിഭജിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷി ശാസ്ത്രീയമായി കണക്കാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
”നാലായിരം പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നിടത്ത് 20,000 പേരെ കയറ്റുന്നത് എന്തിന്, ആളുകളെ തിക്കിത്തിരക്കാന്‍ ശ്രമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ശാസ്ത്രീയമായ ജനനിരന്തരണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് പൊലീസിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും ബോര്‍ഡിന്റെ ഏകോപനക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആറുമാസമായി ചര്‍ച്ചകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് ഏകോപനത്തില്‍ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇന്നലത്തെ തിരക്കെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ അവസാന നാളുകളില്‍ മാത്രമാണ് നടന്നതെന്നും ”തോന്നിയപോലെ ആളുകളെ കയറ്റിവിടുന്ന സമീപനം പൂര്‍ണ്ണമായും തെറ്റാണ്” എന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.
india
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍
രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.
നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന് മുനിരാജിനെ താക്കീത് ചെയ്തിരുന്നു.
പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
india
ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india16 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

