ദംഗല്‍ സിനിമയില്‍ ആമിര്‍ഖാനൊപ്പം അഭിനയിച്ച സഹതാരം സൈറ വസീമിന് പിന്തുണയുമായി ആമിര്‍ഖാന്‍ രംഗത്ത്. ട്വിറ്ററില്‍ സൈറയാണ് തന്റെ മാതൃകയെന്ന് കുറിച്ച് ആമിര്‍ ഖാനെത്തി. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന താരത്തിന് നേരെ വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

aamir_640x480_41484636294കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് താരം ഫോട്ടോ പോസ്റ്റുചെയ്തത്. മെഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമുള്ള പോസ്റ്റിന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് സൈറ മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി ആമിറെത്തുന്നത്. സൈറയുടെ സ്റ്റേറ്റ്‌മെന്റ് കണ്ടിരുന്നു. ഏത് സാഹചര്യത്തിലാണ് അതെന്ന് മനസ്സിലാക്കാന്‍ കഴിയും. കഠിനാദ്ധ്വാനവും കഴിവും ധൈര്യവുമൊക്കെയുള്ള നിന്നെപ്പോലെയുള്ള കുട്ടികള്‍ ലോകത്തിന് അഭിമാനമാണ്. നിനക്കൊപ്പം ഞങ്ങളെല്ലാവരും ഉണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നും താനൊരു മാതൃകയാണെന്നും ആമിര്‍ പറഞ്ഞു.

9

ആമിറിനെക്കൂടാതെ മറ്റു പ്രമുഖ താരങ്ങളും സൈറക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. അനപംഖേര്‍, സോനു നിഗം, ജാവേദ് അക്തര്‍ തുടങ്ങിയവരും താരത്തിന് പിന്തുണ അറിയിച്ചു.