മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രികനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് 11 20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. അദ്ദേഹത്തെ സ്വീകരിക്കാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ നേരത്തെതന്നെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് സമീപം എത്തിയിരുന്നു