ബിഹാര്‍ എന്‍ ഡി എ യില്‍ പൊട്ടിത്തെറിക്ക് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി – ജെഡിയു സീറ്റ് വിഭജനത്തില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍എസ്പിക്ക് പ്രതിഷേധം.

ബിജെപിയും ജെഡിയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഉപേന്ദ്ര കുശ്വാവ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ സന്ദര്‍ശിച്ചു. തേജസ്വി യാദവിനെ സന്ദര്‍ശിച്ച കുശ്വാഹയുടെ നടപടി എന്‍ഡിഎയില്‍ ഭിന്നതയെന്ന് വ്യക്തമാക്കുന്നു.

മൂന്നില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം എന്‍ഡിഎ അംഗീകരിച്ചില്ലെങ്കില്‍ ആര്‍ജെഡിയുമായി സഖ്യം ചേരാന്‍ ആര്‍എല്‍എസ് പി തയ്യാറായേക്കും