Connect with us

kerala

ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ജീവനക്കാരന്‍ മരിച്ചു

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പുളിങ്കുടി ആഴിമല ശിവ ക്ഷേത്രത്തിലായിരുന്നു അപകടം.

Published

on

തിരുവനന്തപുരത്ത് പ്രഷര്‍ പമ്പിന്റെ സഹായത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനിടെ അതേ പമ്പില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര ഡാലു മുഖം ചാമവിള പെരുമ്പാറത്തല പൗര്‍ണമിയില്‍ വിജയന്റെയും സിന്ധു വിജയന്റെയും മകന്‍ രാഹുല്‍ വിജയന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പുളിങ്കുടി ആഴിമല ശിവ ക്ഷേത്രത്തിലായിരുന്നു അപകടം.

ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമുള്ള പരിസരം പ്രഷര്‍ പമ്പിന്റെ സഹായത്തോടെ വെള്ളമൊഴിച്ച് ശുചീകരിക്കുകയായിരുന്നു രാഹുല്‍. ഇതിനിടെ പമ്പില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending