Video Stories
ഗള്‍ഫ്-അമേരിക്ക ബന്ധം മങ്ങുന്നു

മഹമൂദ് മാട്ടൂല്‍
ഇയ്യിടെ സഊദി അറേബ്യയില്‍ പതിച്ച ഡ്രോണുകള്‍ എണ്ണ ടാങ്കുകള്‍ നശിപ്പിച്ചില്ലെങ്കിലും സഊദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പകുതിയിലധികം നിശ്ചലമാക്കുന്നതായിരുന്നു. 500 കിലോമീറ്റര്‍ അകലെയുള്ള യമനില്‍നിന്നു സഊദി അറേബ്യയുടെ 300 കിലോമീറ്റര്‍ ഉള്ളിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് കടന്നാക്രമണം നടത്താന്‍ ഹൂഥികള്‍ക്ക് കഴിഞ്ഞു എന്നത് ആശങ്കയുളവാക്കുന്നതാണ്. എണ്ണ സമ്പന്നമായ സഊദി അമേരിക്കന്‍ സൈന്യത്തിന്റെ സംരക്ഷണ വാഗ്ദാനത്തെയാണ് പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്നത്. ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിനുശേഷം ആ പ്രതിബദ്ധത ഏറ്റവും ഗുരുതരമായ പരീക്ഷണത്തെ അഭിമുഖീകരിക്കുന്നു. 17 മിസൈലുകളും ഡ്രോണുകളും നടത്തിയ ആക്രമണം സഊദി അറേബ്യയിലെ ഏറ്റവും നിര്‍ണായകമായ എണ്ണ സ്ഥാപനം തകര്‍ക്കുകയും ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ച് ശതമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമാവുകയും ചെയ്തു.
വര്‍ഷങ്ങളായി മങ്ങിക്കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തത്തിന്റെ അവസാന പ്രഹരവും അവര്‍ നേരിട്ടു എന്ന് വേണമെങ്കില്‍ പറയാം. എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളില്‍നിന്നും പ്രത്യേകിച്ച് ഇറാനില്‍നിന്നു സംരക്ഷിക്കാന്‍ അമേരിക്ക എന്ന സുരക്ഷാകവചം എന്നും കൂടെയുണ്ടെന്ന വലിയ വിശ്വാസം തകര്‍ന്നിരിക്കുകയാണ്. 1945 ല്‍ ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ് സഊദി അറേബ്യയിലെ ആദ്യത്തെ രാജാവായ അബ്ദുല്‍ അസീസ് ഇബ്‌നുസഊദുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്നാണ് രാജവാഴ്ചയെ സംരക്ഷിക്കാനുള്ള അമേരിക്കന്‍ പ്രതിബദ്ധതയുടെ തുടക്കം. ശീതയുദ്ധ കാലത്ത് ഇത് കൂടുതല്‍ ശക്തമായി. കമ്യൂണിസത്തിനെതിരെ പോരാടുന്നതിന് സഊദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹാരി ട്രൂമാന്‍ മുതല്‍ ജോര്‍ജ്ജ് ബുഷ് വരെയുള്ള പ്രസിഡന്റുമാര്‍ വിശ്വസിച്ചപ്പോള്‍ ബന്ധം കൂടുതല്‍ പരിപോഷിച്ചു.
രാജ്യത്തിന്റെ ഏറ്റവും പ്രധാന രണ്ട് മേഖലയിലെ എണ്ണ സംഭരണ ടാങ്കുകളും ശുദ്ധീകരണ ശാലയുമാണ് ഹൂഥികള്‍ വളരെ ആയാസരഹിതമായി ആക്രമിച്ചത്. അത്കാരണമുണ്ടായ ‘നാശനഷ്ടം പരിമിതമായിരുന്നു’ എന്ന് വേണമെങ്കില്‍ സമാധാനിക്കാം. പക്ഷേ അതിന്റെ സന്ദേശം ഇതല്ല. ഹൂഥികള്‍ക്ക് അത് ആവാമെങ്കില്‍ ഇറാന് എപ്പോള്‍ വേണമെങ്കിലും ഗള്‍ഫിന്റെ സാമ്പത്തിക ലൈഫ് ലൈനിനെ ആക്രമിക്കാന്‍ സാധിക്കും എന്നത് തന്നെയാണ്. പ്രതികാരമായി ഇറാനെതിരെ സൈനിക തിരിച്ചടി നടത്താന്‍ സഊദിയെ പ്രേരിപ്പിക്കുകയാണ് അമേരിക്ക. എന്നാല്‍ അമേരിക്ക പെട്രോളിയം ഉത്പന്നങ്ങള്‍ക്കുവേണ്ടി മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് ഇറാനെ പാഠം പഠിപ്പിക്കാനുള്ള കാരണമാണ്. ഇതിനെതിരെ ചൈനയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുണ്ട്. അവര്‍ സമാധാനത്തിന്റെ വഴി ഉപദേശിക്കുന്നു. കഴിഞ്ഞ ജൂണില്‍ ആളില്ലാ അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചശേഷം ഇറാനെ ‘ഇല്ലാതാക്കുമെന്ന്’ ഭീഷണിപ്പെടുത്തിയ ട്രംപ് അവസാന നിമിഷം ആസൂത്രിതമായ പ്രതികാരത്തില്‍നിന്ന് പിന്മാറി.
ഒബാമയേക്കാള്‍ കര്‍ശനമായ രക്ഷാധികാരിയാകുമെന്ന് സഊദികളും എമിറാത്തികളും ആദ്യം വിശ്വസിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അദ്ദേഹം പിന്മാറുകയും കനത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്നാല്‍ ട്രംപിന്റെ വാചാടോപവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് ഗള്‍ഫ് നേതാക്കള്‍ അസ്വസ്ഥരാണ്. ഈ പ്രസിഡന്റിനെ ആശ്രയിക്കാന്‍ കഴിയുമോ എന്ന് യുണൈറ്റഡ് അറബ് ഭരണാധികാരികളും ഇപ്പോള്‍ വിചിന്തനം നടത്തുന്നു. ഗള്‍ഫ് പ്രതിസന്ധിയില്‍ അമേരിക്കന്‍ ഭരണകൂടത്തെക്കുറിച്ചും ഇറാനെതിരായ അവരുടെ ‘പരമാവധി സമ്മര്‍ദ്ദം’ പ്രചാരണത്തിന്റെ അപകടങ്ങളെക്കുറിച്ചും മാത്രമല്ല. പ്രസിഡന്റ് ട്രംപിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തങ്ങളെ രക്ഷിക്കാന്‍ സഹായകരമല്ല എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. ആദ്യ ഇറാന്‍ ഇറാഖ് യുദ്ധ കാലത്ത് തന്നെ ചില ഗള്‍ഫ് ഭരണാധികാരികള്‍ മനസ്സിലാക്കിയതാണിത്. 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ദുരന്തം മുതല്‍ അമേരിക്ക മിഡില്‍ഈസ്റ്റില്‍നിന്ന് അകലുകയായിരുന്നു. അക്കാലത്ത് അവര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട എണ്ണയെ കുറിച്ച് പറയാനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക മിഡില്‍ഈസ്റ്റിന്റെ എണ്ണയെ ആശ്രയിക്കുന്നില്ല എന്നതിനാല്‍ ആ കണക്കു പറയാനില്ല.
പതിറ്റാണ്ടുകളായി, ഗള്‍ഫ് ഭരണാധികാരികള്‍ അമേരിക്കയുമായുള്ള അടുത്ത ബന്ധവും (അമേരിക്കന്‍ ആയുധങ്ങള്‍ക്കായി ചെലവഴിച്ചത് ശതകോടിക്കണക്കിന് ഡോളറാണ്) അവരെ ഏറെക്കുറെ അജയ്യരാക്കി. അമേരിക്കയുടെ പ്രധാന പങ്കാളികളായ ഇറാനിലെ ഷായെ നിലനിര്‍ത്താന്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ അമേരിക്കക്ക് സാധിച്ചില്ല. അതുകൊണ്ട്തന്നെ ഇപ്പോള്‍ ഏതൊരു അമേരിക്കന്‍ പ്രസിഡന്റും സഊദി അറേബ്യയെ പ്രതിരോധിക്കാന്‍ അവരുടെ കാര്യമായ രക്തവും ധനവും അപകടത്തിലാക്കുമെന്ന് സങ്കല്‍പ്പിക്കുക പ്രയാസമാണ്. മുമ്പ് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഇറാനിയന്‍ അയല്‍വാസിയെ പാഠംപഠിപ്പിക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞരോടും ജനറല്‍മാരോടും സഊദിഅറേബ്യ പതിവായി ആഹ്വാനം ചെയ്തിരുന്നു. കടിക്കുമെന്ന് ഉറപ്പുള്ള ‘പാമ്പിന്റെ തല ഛേദിച്ചുകളയാന്‍’ പോലും 2008 ല്‍ സഊദി പറഞ്ഞതാണ് ഇറാന്റെ ആണവ സൈറ്റുകളില്‍ ബോംബ് വെക്കാന്‍ അമേരിക്കയെ പ്രോത്സാഹിപ്പിച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സത്യത്തില്‍ സഊദി അറേബ്യയുടെ ചിലവില്‍ ഇസ്രാഈലിനുവേണ്ടിയുള്ള ഇടപെടലായിരുന്നു അത്.
സദ്ദാം ഹുസൈന്റെ കുവൈത്ത് ആക്രമണത്തെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യം തയ്യാറായി. അതിന്റെ ഫലമായി നടന്ന 1991 ലെ ഗള്‍ഫ് യുദ്ധത്തിന്റെ ഓര്‍മ്മകളാണ് ഇതുവരെ സഊദിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ നില മാറി. ഇറാനിലെ ജനസംഖ്യയും സൈനിക ശക്തിയും അമേരിക്കന്‍ ശക്തിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്നതിനു കാരണമായി. ഏകദേശം 10,000 മൈല്‍ അകലെയാണ് അമേരിക്ക എന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളെ ചില വസ്തുതകളെ ഓര്‍മ്മിപ്പിക്കുന്നു. ഇറാന് നേരെ അമേരിക്കല്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അറബ് മേഖലകളില്‍ ഇറാന്‍ തിരിച്ചടിക്കും എന്നുറപ്പാണ്. അമേരിക്കയുമായി ചേര്‍ന്ന് സഊദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും ഇറാനെ ആക്രമിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അവസാന അമേരിക്കക്കാരോട് യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിന്റെ പ്രസ്താവന ഇതിന്റെ ചൂണ്ടുപലകയാണ്.
കഴിഞ്ഞ ദിവസം സഊദിഅറേബ്യയിലും യു. എ.യിലും സന്ദര്‍ശം നടത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഡ്രോണ്‍ ആക്രമണത്തെ ‘യുദ്ധപ്രഖ്യാപനം’ എന്ന് വിളിച്ചപ്പോഴും അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ യു.എ.ഇയും പൂര്‍ണ്ണ സമ്മതത്തോടെ സൗദിയും തയ്യാറാകുന്നില്ല. അമേരിക്കയുടെ പ്രകോപനങ്ങള്‍ തുറന്ന യുദ്ധത്തിലേക്ക് തിരിയുന്നില്ലെങ്കില്‍ അതിന്റെ തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവരുന്നത് ഇറാന്റെ അയല്‍ രാജ്യങ്ങളായ തങ്ങളാണെന്നകാര്യം അവര്‍ ചൂണ്ടിക്കാണിക്കുകയും ഇതിനു നയതന്ത്ര പരമായ ഇടപെടലുകളുടെ സാധ്യത ആരായുകയും ചെയ്യുന്നു. അമേരിക്കന്‍ സഹായമില്ലാതെ ഇറാനുമായി എന്തിനു സഹകരിക്കണം എന്ന ചിന്തയും ചിലര്‍ പങ്കുവെക്കുന്നു. ഇനിയും സംഭവവിച്ചേക്കാവുന്ന ഏതൊരു യുദ്ധത്തിലും അമേരിക്കയെ സഹായിക്കുന്ന ഗള്‍ഫിലെ നഗരങ്ങളായിരിക്കും ഇറാന്റെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കുക.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india1 day ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala1 day ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala2 days ago
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
kerala3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala1 day ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍