കോഴിക്കോട്: അത്തോളി ഡിവിഷനില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച അനഘ നരിക്കുനിക്കു നേരെ സഖാക്കളുടെ ജാതി പറഞ്ഞുള്ള അധിക്ഷേപം. നായര്‍ ലീഗ് എന്നു വിളിച്ചാണ് അനഘയെ പരിഹസിക്കുന്നത്. അനഘ തന്നെ ഇതിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി രംഗത്തെത്തി. കഴിവുകെട്ടവന്റെ അവസാനത്തെ ആയുധമാണ് പരിഹാസമെന്ന് അവര്‍ കുറിച്ചു.

അനഘയുടെ കുറിപ്പ്:

തിരഞ്ഞെടുപ്പിനു ശേഷം അങ്ങാടിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ സഖാക്കള്‍ ഇപ്പോള്‍ വിളിക്കുന്നത് നായര്‍ ലീഗ് എന്നാണ്…
കഴിവുകെട്ടവന്റെ അവസാന ആയുധം പരിഹാസമാണെല്ലോ എന്നോര്‍ത്ത് ഞാന്‍ എന്റെ തല ഒന്നുകൂടി ഉയര്‍ത്തി നടക്കും.
NB: പുറകില്‍ നിന്നു വിളിക്കാതെ…. വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ….എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ….
NB: ഞാന്‍ അങ്ങ് തളര്‍ന്ന് ഇല്ലാതെ ആയി പോയി സൂര്‍ത്തുക്കളേ…