കുര്‍നൂല്‍: ആന്ധ്രാപ്രദേശില്‍ ട്രക്കും ബസുമായി കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുര്‍നൂല്‍ പോലീസ് മേധാവി വ്യക്തമാക്കി. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു ബസില്‍ ഇവര്‍, അജ്മീറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അല്ലെങ്കില്‍ ടയര്‍ പൊട്ടിപ്പോയതുമൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.