വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തുള്ള മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. നാല് പെണ്‍കുട്ടികളെ കൂടി ഇനിയും കണ്ടെത്താനുണ്ട്.

പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നായിരുന്നു ഇവരെ കാണാതായത്. ബംഗളുരുവിലെ ഹോട്ടലില്‍ നിന്നാണ് ഇന്നലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്ത്. അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടെന്നും പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു. തൃശൂര്‍, കൊല്ലം എന്നി ജില്ലകളില്‍ നിന്നുള്ളവരാണ് പൊലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവില്‍ എത്തിയിരുന്നു.   18 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളെയാണ് രണ്ട ദിവസം മുന്‍പ് കാണാതായത്. ആറ് പേരും കോഴിക്കോട് ജില്ലക്കാരാണ്.