kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

By webdesk17

March 08, 2025

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 22 കാരറ്റില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 64,320 രൂപയായി മാറി. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു വില.

അതേസമയം 24 കാരറ്റില്‍ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. പവന് 70,186 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റില്‍ പവന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. പവന് 52624 രൂപയാണ് പുതിയ നിരക്ക്.