Connect with us

kerala

ജബല്‍പൂരിന് പുറമെ ഒഡീഷയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം; മലയാളി വൈദികനടക്കം പരിക്കേറ്റു

ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

Published

on

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ നിന്ന് പണം അപഹരിച്ചുവെന്നും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോർജ് പറയുന്നു. മാർച്ച് 22ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സമീപത്ത് കഞ്ചാവ് പരിശോധനക്ക് എത്തിയ പൊലീസ് ഇടവകയിലേക്ക് കയറി വന്ന് പള്ളിയിലെ പെൺകുട്ടികളെ പൊലീസ് അടിക്കാൻ തുടങ്ങിയപ്പോഴാണ് ഫാ. ജോഷി ജോർജും സഹവികാരിയും പൊലീസിന്റെ അടുത്തേക്ക് ചെന്നത്.

പരിചയപ്പെടുത്തിയതിന് പിന്നാലെ പൊലീസ് ഇവരെ മർദിക്കുകയായിരുന്നു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മർദനം തുടരുകയായിരുന്നുവെന്നും ഫാ. ജോഷി ജോർജ് പറയുന്നു. മർദനം സംബന്ധിച്ച് ഇരുവരും നിയമനടപടികളിലേക്ക് നീങ്ങിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

Published

on

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

യൂണിഫോം ധരിക്കാതെ ക്ലാസില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്‍ പറഞ്ഞ് പുറത്താക്കിയ കുട്ടികള്‍ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്‌കൂളിലേക്ക് കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.

Continue Reading

kerala

വെറും രാഷ്ട്രീയം കളിക്കരുത്; വൈഷണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതി; ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Published

on

മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.

കേസ് നാളെ വീണ്ടും പരിഗണിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Continue Reading

Trending