ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2019 ജൂലൈ/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലു വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിനും മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിങ് കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു/തത്തുല്യം. ശാരീരിക യോഗ്യത: ഉയരം ചുരുങ്ങിയത് 148 സെന്റീമീറ്റര്‍ 38 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. വിശദമായ വൈദ്യ പരിശോധനക്കു ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. പ്രായം: 01-10-1994നും 30-09-2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ സ്ഥിര നിയമനം. അപേക്ഷിക്കേണ്ട വിധം: ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 150 രൂപ ഓണ്‍ലൈനായി ഫീസ് അടക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 30.