അഞ്ചാലുംമൂട് : മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റയം ചിറയില്‍ പുത്തന്‍വീട്ടില്‍ സോളമനെയാണ് പെരുമണ്‍ ഭാഗത്ത് കായല്‍ തീരത്ത് ഒളിവില്‍ താമസിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കായലില്‍ ചാടി പ്രതിയെ പിടികൂടുകയായിരുന്നു.

ഒരു മാസം മുമ്പാണ് സോളമനും സുഹൃത്ത് റോജിയും ചേര്‍ന്ന് യുവതിയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. റോജി ഒളിവില്‍ തുടരുകയാണ്. എസ്‌ഐ ഷാന്‍, സിപിഒ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.