Connect with us

Video Stories

ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും പ്രതിസന്ധികളും

Published

on

കെ.സി.എ നിസാര്‍ കക്കാട്

വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ (വിജ്ഞാപനം) പുറപ്പെടുവിക്കണം. തുടര്‍ന്ന് പരീക്ഷ യും, ശേഷം ഷോര്‍ട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും പുറത്തിറക്കുന്നു. പിന്നീട് നിയമനവും നടത്തുന്നു. ഇതിന് വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നു. ഇങ്ങിനെ പി.എസ്.സിയുടെ ചട്ടങ്ങള്‍ക്കനുസൃതമായി നിയമനം നടന്നാല്‍തന്നെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ സംവരണം ചെയ്യപ്പെട്ട ബന്ധപ്പെട്ട സമുദായംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെവന്നാല്‍ പ്രസ്തുത വേക്കന്റുകള്‍ വീണ്ടും വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.

പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രമായ വികാസം സാധ്യമാക്കുന്നതിന്‌വേണ്ടി സര്‍ക്കാറുകള്‍ ധാരാളം പദ്ധതികള്‍ കൊണ്ടുവരുന്നു. ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ലക്ഷ്യത്തില്‍ എത്താതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂളുകളില്‍ സ്ഥിരമായ (പെര്‍മനന്റ്) അധ്യാപകരുടെ അഭാവം കൂടിയാണ്. താല്‍കാലിക അധ്യാപകരെ വെച്ച് (ഡൈലി വേജ് ) സമഗ്ര പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല. പശ്ചാത്തല സൗകര്യങ്ങളേകാള്‍ വേണ്ടത് അധ്യാപകരാണ്. സ്‌കൂളുകളിലെയും ആരോഗ്യമേഖലയിലെയും ഈ ഒഴിവുകള്‍ നി കത്താത്ത പക്ഷം സമഗ്ര വിദ്യാഭ്യാസ ആരോഗ്യ പദ്ധതികള്‍ പിന്നോട്ട് പോകും എന്നതില്‍ സംശയമില്ല. കാര്യക്ഷമവും വിദഗ്ധവുമായ കേരള വിദ്യാഭ്യാസ ആരോഗ്യ പ്രക്രിയ മുന്നോട്ട്‌പോകണമെങ്കില്‍ ഈ ഒഴിവുകള്‍ സമയബന്ധിതമയി നികത്തേണ്ടത് അനിവാര്യമാണ്.

എന്‍.സി.എ വേക്കന്റുകള്‍ ആരോഗ്യ മേഖലയിലാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളിലും ജില്ലാ ആസ്പത്രികള്‍ തൊട്ട് മെഡിക്കല്‍ കോളജുകളില്‍വരേ ഒന്നോ രണ്ടോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്‍മാരും ആണ് ഉണ്ടാവുക. എന്നാല്‍ നിശ്ചിത റാങ്ക് ലിസ്റ്റുകളില്‍ ബന്ധപ്പെട്ട സംവരണം ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളജുകളിലെയും ഒഴിവുകള്‍, അനിശ്ചിതമായ തിയ്യതികള്‍ക്ക് മുമ്പില്‍ രോഗികള്‍ ക്യൂ നില്‍ക്കാന്‍ കാരണമായി മാറുന്നു. ഇത് ആരോഗ്യമേഖലയിലെ ഗുണകരമായ മാറ്റം ഇല്ലാതാക്കുന്നു. സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്.

സര്‍ക്കാറും പി.എസ്.സിയും ശ്രദ്ധവെച്ചാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ പെെട്ടന്ന് സാധിക്കും. ആദ്യ അപ്പോയിമെന്റ് നടന്നതു മുതല്‍ ആറ് മാസത്തിനുള്ളില്‍ പി.എസ്.സിയുടെ ചട്ട പ്രകാരമുള്ള ഒന്നാം നോട്ടിഫിക്കേഷനും രണ്ടാം എന്‍ സി എ വിജ്ഞാപനം തൊട്ടടുത്ത മൂന്ന് മാസത്തിനുള്ളിലും പുറപ്പെടുവിക്കണം. തുടര്‍ന്ന് പി.എസ്.സി യുടെ ചട്ടം 15 എ പ്രകാരം മാതൃ ലിസ്റ്റില്‍ നിന്നോ അല്ലെങ്കില്‍ സപ്ലിയില്‍ നിന്നോ, പഴയ ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിക്കാനാവശ്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

ഇത്തരത്തിലുള്ള രണ്ട് റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാം. 2012ല്‍ നോട്ടിഫിക്കേഷന്‍ വന്ന ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് എല്‍.പി.എസ് (കോഴിക്കോട് ജില്ല) കാറ്റഗറി നമ്പര്‍ 12/2012 റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. ഈ റാങ്ക് ലിസ്റ്റില്‍നിന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഒന്നാം റാങ്ക് നിയമനം. കണക്കനുസരിച്ച് ഈ ലിസ്റ്റില്‍ നിന്നു 20 ല്‍ അധികം എന്‍.സി.എ ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ല. നോട്ടിഫിക്കേഷന്‍ വര്‍ഷമായ 2012 ന് മുമ്പ് ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷം മുമ്പുള്ള ഒഴിവുകളാണിതെന്ന് മനസിലാക്കണം. ഒഴിവ് നികത്താന്‍ പി.എസ്.സി എടുക്കുന്നത് പത്ത് വര്‍ഷത്തോളമാണ്. ഇന്റര്‍നെറ്റും ടെക്‌നോളജിയും സാങ്കേതിക ശാസ്ത്രവുമൊക്കെ ഇത്രത്തോളം വികസിച്ചിട്ടും ഓഫീസുകളില്‍ സംവി ധാനം ഉണ്ടായിട്ടും ഇതാണ് അവസ്ഥ. ഈ ഒഴിവുകളുടേയും പ്രസ്തുത വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സര്‍ക്കാറും പി.എസ്.സിയും ബാലവകാശ കമ്മീഷനുകള്‍ പോലും കാണുന്നില്ല എന്നതാണ് ദു:ഖകരം.

കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സ്ഥലമായ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബി) പരിശോധിക്കുക. കാറ്റഗറി നമ്പര്‍ (199/2016) നോട്ടിഫിക്കേഷന്റ മൂന്ന് വര്‍ഷമെങ്കിലുംമുമ്പുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 എന്‍.സി.എ ഒ ഴി വുകളുണ്ട്. ഇത്‌വരേ എന്‍.സി.എ ഒ ഴിവുകളിലെ നോട്ടിഫിക്കേഷന്‍ പോലും വന്നില്ല. ഇവിടുത്തെ മലയോര മേഖലകളിലെ സ്‌കൂളുകളിലേക്ക് യോഗ്യരായ ഡൈയ്‌ലി വേജ് ഉദ്യോഗാര്‍ത്ഥികളെ പോലും ലഭിക്കാന്‍ പ്രയാസമാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ സമരം നടത്തുക, പ്രധാനാധ്യാപകര്‍ പരാതി പറയുക എന്നല്ലാതെ ഒഴിവുകള്‍ സമയ ബന്ധിതമായി നികത്തുന്നില്ല.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending