Connect with us

Culture

അസമും ദേശീയ പൗരത്വ രജിസ്റ്ററും

Published

on

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്‍.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഇത്തരം നീക്കം ഉടന്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലം പറയുമ്പോഴും പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ കാരണമായ അസം അക്കോഡിനു വേണ്ടി പ്രവര്‍ത്തി പഴയ ആസു (ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍) നേതാക്കളില്‍ പെട്ടവരാണ് മുഖ്യമന്ത്രിയടക്കം സംസ്ഥാനത്തെ മിക്ക മന്ത്രിമാരും എം. എല്‍.എമാരും സംസ്ഥാന ഡി. ജി.പിയും ഉള്‍പ്പെടെ എന്നത് ഇവരുടെ ഭയാശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

എന്താണ് എന്‍. ആര്‍.സി?

രാജ്യത്ത് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നിലവിലുള്ള ഏക സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് എന്‍.ആര്‍.സി ഏര്‍പ്പെടുത്തിയത്. 1971 മാര്‍ച്ച് 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ എന്‍. ആര്‍. സി. യില്‍ ഇടംപിടിക്കാനാവൂ. 1951-ലാണ് സംസ്ഥാനത്ത് ആദ്യമായി എന്‍.ആര്‍.സി. തയ്യാറാക്കിയത്. 80 ലക്ഷമായിരുന്നു അന്ന് അസമിലെ ജനസംഖ്യ.
1979 മുതല്‍ 1985 വരെ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് (അക്രമാസക്തമായ പ്രക്ഷോഭത്തില്‍ 800ല്‍ അധികം പേരാണ് ആറു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത്, ഇതിന് പുറമെ നെല്ലി കലാപത്തില്‍ 1983ല്‍ 3000 പേരോളം കൊല്ലപ്പെട്ടു. വംശീയ ആക്രമണത്തില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്്‌ലിംകളാണ് കൊല്ലപ്പെട്ടത്) അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും, ഗണ പരിഷത്തുമായി അസം കരാര്‍ ഒപ്പുവെച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ്് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. 2005-ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951-ലെ എന്‍. ആര്‍. സി.യില്‍ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാര്‍. ഈ കാലയളവില്‍ സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍.ആര്‍.സി. പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല.

എന്നാല്‍ പിന്നീട് സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്സ് (എ.പി.ഡബ്ല്യു.) നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് എന്‍. ആര്‍.സി. പുതുക്കാന്‍ 2013ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 2015ല്‍ ഇതിനായുള്ള ഘടന തീരുമാനിച്ചതിന് പിന്നാലെ എന്‍. ആര്‍.സി പട്ടികക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2017 ഡിസംബര്‍ 31നാണ് ആദ്യ കരട് പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കരട് ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ 40,07,707 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ദേശീയ പൗരത്വ രേഖ പട്ടികക്കായി അപേക്ഷിച്ച 3,29,91,384 പേരില്‍ 2,89,83,677 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതിനു പുറമെ ഈ വര്‍ഷം ജൂണില്‍ 1,02,462 പേരെ കൂടി കരട് പട്ടികയില്‍ നിന്നും ചില രേഖകളില്‍ അവ്യക്തത ചൂണ്ടിക്കാട്ടി പുറത്താക്കിയിരുന്നു.

ഇതോടെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം 41,10,169 പേരായി ഉയര്‍ന്നു. ഇതിനു ശേഷം ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളില്‍ ചിലര്‍ സ്വദേശികളും മറ്റ് ചിലര്‍ വിദേശികളുമായി. മറ്റ് ചിലര്‍ സംശയത്തിന്റെ നിഴലിലും. ഒരു മനുഷ്യന് അവന്റെ അസ്തിത്വം തെളിയിക്കാന്‍ മതിയായ രേഖകളെന്തൊക്കെയാണെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായരാവുകയാണ് അസമിലെ ജനത. ഇതില്‍ മുസ്്‌ലിംകളും ഹിന്ദുക്കളും മറ്റ് മതക്കാരും ഉള്‍പ്പെടും. 1947ലെ ഇന്ത്യാ വിഭജനത്തിനും മുന്നേ അസമിലെ മണ്ണില്‍ വേരുകളുണ്ടായിരുന്നവരാണ് പൗരത്വപ്പട്ടികയുടെ അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവരില്‍ പലരും. അസമിലെ പൗരന്‍മാരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അത് വകവെക്കാതെ മനപ്പൂര്‍വം മുഖം തിരിച്ചെന്ന ആരോപണവും വ്യാപകമായിരുന്നു.

അസമിലെ ഡി വോട്ടര്‍ (സംശയകരമായ വോട്ടര്‍മാര്‍)

അസമിലെ ഭരണഘടനാ അവകാശവും വോട്ടവകാശവും ഇല്ലാത്ത സംശയകരമായ വോട്ടര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാണ്.
എന്നാല്‍, പൗരത്വ പട്ടികയില്‍ ഇടം നേടാത്ത പക്ഷം ഇവരെ ബംഗ്ലാദേശികളായി മുദ്രകുത്തും (ഇത്തരം നീക്കം നിയമ പോരാട്ടം തീരുന്നത് വരെ ഉണ്ടാവില്ലെന്ന് കേന്ദ്രം പറയുന്നു) പിന്നീട് തടങ്കല്‍ കേന്ദ്രങ്ങളിലേക്കോ, നാടുകടത്തലിനോ വിധേയമാക്കിയേക്കും. അസമിലെ വിദേശ ട്രൈബ്യൂണല്‍ വഴിയാണ് എന്‍.ആര്‍.സി പ്രക്രിയ പൂര്‍ത്തിയാക്കിയത്. ട്രൈബ്യൂണലുകളില്‍ മിക്കതിലും ബിജെപിയുടെയും ആര്‍എസ്എസിന്റെയും അസം ഗണപരിഷത്തിന്റെയും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും അനുകൂലികളാണുള്ളതെന്ന് അസമിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അവിടുത്തെ പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എന്‍.ആര്‍.സി അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട് (വിദേശികളെ തടവില്‍ പാര്‍പ്പിക്കുന്ന ജയില്‍).

അന്തിമ പട്ടികക്കു ശേഷം ലക്ഷക്കണക്കിന് പേര്‍ ബംഗ്ലാദേശികളെന്ന് മുദ്രകുത്തപ്പെട്ടാല്‍ ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവര്‍ അന്തിമ പട്ടികയില്‍ നിന്നും പുറത്തായാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രശ്‌നമായി അസം മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending