Connect with us

Football

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ സുനിൽ ഛേത്രി നയിക്കും ; കെ പി രാഹുൽ, അബ്ദു റബീഹ് എന്നിവർ ടീമിൽ

ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.

Published

on

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് പ്രഖ്യാപിച്ച 17 അംഗ സംഘത്തെ സുനിൽ ഛേത്രി നയിക്കും. മലയാളി താരങ്ങളായ കെപി രാഹുൽ, അബ്ദു റബീഹ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.

ഇന്ത്യൻ ടീം: സുനിൽ ഛേത്രി (ക്യാപ്റ്റൻ),

ഗുർമീത് സിങ്, ധീരജ് സിങ്, സുമിത് രാതി, നരേന്ദ്ര ഗാട്ട്, അർജിത് സിങ് കിയാം, സാമുവൽ ജെയിംസ്, രാഹുൽ കെപി, അബ്ദുൽ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രെയ്സ് മിറാൻഡ, അസ്ഫർ നൂറാനി, റഹീം അലി, വിൻസി ബെരാറ്റോ, രാഹിത് ദനു ഗുർകിരാത് സിങ്, അനികേത് ജാദവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ സൗദിയോട് തോറ്റു; ഇന്ത്യ പുറത്തായി

മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്.

ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്‌രിയുടെ ഷോട്ട് ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ബോക്‌സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോള്‍കീപ്പര്‍ അഹ്മദ് അല്‍ ജുബയ നിഷ്പ്രയാസം പിടിച്ചെടുത്തു.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി. 23ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്.

റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. 74ആം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

 

Continue Reading

Trending