രാഷ്ട്രീയ ജനതാ ദള്‍ നാതാവ് വെടിയേറ്റു മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ശൈഖാപൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മിന്‍ഹാജ് ഖാന്റെ തലയ്ക്കാണ് ആയുധ ധാരികളായ അജ്ഞാത സംഘം അഞ്ച് തവണയായി വെടി വെച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ അയ്യായിരത്തോളം ഫോളേവേര്‍സ് ഉള്ള മിന്‍ഹാജ് ഖാന്‍ ഒരു ജനകീയ നേതാവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന ശിവാന്‍ മുന്‍ എം പി മുഹമ്മദ് ശഹാബുദ്ദീന്റെ അടുത്ത സുഹൃത്തും കൂടിയാണ് മിന്‍ഹാജ് ഖാന്‍.