കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പിയുടെ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സന്തോഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രപര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.