ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആര്‍.റോഷന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈയിലും പുറത്തുമാണ് റോഷനു വെട്ടേറ്റത്. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.